വീട്ടമ്മ ഒരിക്കല്‍ ഒരു ചിത്രകാരനെ കൊണ്ട് തന്റെ ചിത്രം വരപ്പിച്ചു. ചിത്രകാരന്‍ വളരെ മനോഹരമായി തന്നെ അവരെ വരച്ചു. എല്ലാം കഴിയാറായപ്പോള്‍ വീട്ടമ്മ ചിത്രകാരനോട് പറഞ്ഞു. ഒരു വൈരമാല കൂടെ എന്റെ ചിത്രത്തില്‍ വരക്കണം. ചിത്രകാരന്‍ അവരോടു ചോദിച്ചു. "അതെന്തിനാണ്? നിങ്ങള്ക്ക് വൈര മാല ഇല്ലല്ലോ... ?". വീട്ടമ്മ പറഞ്ഞു,"എനിക്ക് വലിയ ഒരു രോഗം ബാധിച്ചിരിക്കയാണ്. ഞാന്‍ മരിച്ചാല്‍ എന്റെ ഭര്‍ത്താവ് വേറെ പെണ്ണിനെ കെട്ടും. അവള്‍ ഈ വൈരമാല ചോദിച്ചു എന്റെ ഭര്‍ത്താവിന്റെ സ്വൈരം കെടുത്തും. അങ്ങനെ ഞാന്‍ മരിച്ചാല്‍ എന്റെ ഭര്‍ത്താവ് വേറെ പെണ്ണുമായി മന സമാധാനത്തോടെ സുഖിക്കണ്ട.". ചിത്രകാരന്‍ ഞെട്ടി പോയി.
ചില ആളുകള്‍ അങ്ങിനെ ആണ്. എന്ത് ചെയ്താലും മറ്റുള്ളവരെ ദ്രോഹിക്കണം എന്ന വിചാരം ഉണ്ടാവും. ഞാന്‍ നന്നായില്ലെങ്കിലും മറ്റുള്ളവര്‍ നന്നാവരുത് എന്ന ചീത്ത സ്വഭാവം ആണ് അത്. "എന്റെ" എന്നുള്ള വിചാരം തന്നെ ഹിംസ ആണ്.
അവനവന്നാത്മ സുഖത്തിനായ് ആച്ചരിക്കുന്നവ
അപരന്നു സുഖത്തിനായ് വരേണം എന്ന ഗുരുദേവ വാക്യം ഓര്‍മ്മിച്ചു കൊണ്ട് വേണം നമ്മള്‍ ജീവിക്കാന്‍.
2 comments:
സത്യം ...
കൊള്ളാം.
നല്ല ഉപദേശകഥ.
Post a Comment